നെയ്യാറ്റിൻകര: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയിൽ ഹരിത അയൽക്കൂട്ടം പ്രഖ്യാപനം നടത്തുന്നതിനു മുന്നോടിയായി കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോസ്ഫ്രാങ്ക്ളിൻ ക്യാമ്പെയിനിന്റെ ഭാഗമായുള്ള മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ സി.ഡി.എസ് ചെയർപേഴ്സൺമാരായ അനില,സ്റ്റെല്ല,ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യശ്രീ,ലക്ഷ്മി സുമ,കുടുംബശ്രീ എ.ഡി.എസ്,സി.ഡി.എസ് അംഗങ്ങൾ,ഹരിത സഹായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |