
പാറശാല: സി.ബി.എസ്.ഇ സൗത്ത് സോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ നടന്ന ഇന്റർ സ്‌കൂൾ റൈഫിൽ ഷൂട്ടിംഗ് മത്സരങ്ങൾ സമാപിച്ചു. മത്സരങ്ങളുടെ സമാപനവും വിജയികൾക്കുള്ള മെഡൽദാനവും കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സായി കൃഷ്ണ പബ്ലിക് സ്കൂൾ അക്കാദമിക് ഡയറക്ടർ ആർ.രാധാകൃഷ്ണൻ,ഐ.എസ്.എസ്.എഫ് ജൂറി മില്ലെൻ ജയിംസ്,പ്രിൻസിപ്പൽ രേണുക എന്നിവർ പങ്കെടുത്തു.10 മീറ്റർ പീപ് സൈറ്റ്,10 മീറ്റർ എയർ പിസ്റ്റൽ എന്നീ വിഭാഗങ്ങളിലായി കേരളത്തിൽ നിന്നുള്ള 102 മത്സരാർത്ഥികളും കർണാടകയിൽ നിന്നുള്ള 363 മത്സരാർത്ഥികളും പങ്കെടുത്തു. വിജയികൾ ഭോപ്പാലിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |