SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

പിതാവിനെ കൊലപ്പെടുത്തി; ഒളിവിലായിരുന്ന മകൻ പിടിയിൽ

sajeer

ആര്യനാട്: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന മകൻ അറസ്റ്റിൽ.ഉഴമലയ്ക്കൽ മുൻപാല നസീർ ഹൗസിൽ സജീറിനെയാണ് (34) ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.2013 ഒക്ടോബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം.സജീർ പിതാവ് നസീറിനെ(51) തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. ആര്യനാട് എസ്.എച്ച്.ഒ വി.എസ്.അജിഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ഷിബു,സി.പി.ഒമാരായ പ്രശാന്ത്,അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL