SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

പൊൻമുടിയിൽ പാമ്പുകളെ നിക്ഷേപിക്കരുത്

വിതുര: വിനോദ സഞ്ചാരികളുടെ പറുദീസയായ പൊൻമുടിയെ പാമ്പുകളുടെ താവളമാക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. വനംവകുപ്പിന്റെ കീഴിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള പൊൻമുടിയിൽ തുറന്നുവിടുന്നത് പതിവാണ്. ഇതിനെതിരെ പൊൻമുടിയിലെ തോട്ടംതൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ച് രംഗത്തെത്തി. ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന പൊൻമുടിയിൽ പാമ്പുകളെ തുറന്നുവിടുന്നത് സഞ്ചാരികൾക്ക് തലവേദനയുണ്ടാക്കുന്നതിനൊപ്പം പൊൻമുടി ഗവ.യു.പി.എസിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം ആർ.ആർ.ടി ടീം പിടികൂടിയ മൂർഖൻ പാമ്പിനെ പൊൻമുടിയിൽ തുറന്നുവിടുന്നതിനിടെ പാമ്പുപിടിത്തക്കാരൻ പ്രശാന്തിന് കടിയേൽക്കുകയും പിറ്റേ ദിവസം മരിക്കുകയും ചെയ്തു. സഞ്ചാരികളെത്തുന്ന മേഖലകളിൽ രാത്രികാലമായാൽ പാമ്പുകളെ തുറന്നുവിടുന്നത് പതിവായിരിക്കുകയാണ്. ഇവിടങ്ങളിൽ ഇഴജന്തുക്കളുടെ ശല്യം കൂടുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നു. പൊൻമുടി റോഡിൽ വരെ പാമ്പുകളെ കാണാം. ഇനിയും ഇത് തുടർന്നാൽ ശക്തമായി ചെറുക്കുമെന്നും സമരം സംഘടിപ്പിക്കുമെന്നും പൊൻമുടി വാർഡ് മെമ്പർ രാധാമണിയും പൊൻമുടി ഗവ. യു.പി.എസ് എസ്.എം.സി ചെയർമാൻ പൊൻമുടി പ്രകാശും പറഞ്ഞു.

കല്ലാറിൽ രാജവെമ്പാല

കല്ലാർ, ഗോൾഡൻവാലി മേഖലയിൽ നേരത്തേ പാമ്പുപിടിത്തക്കാർ വനംവകുപ്പിന്റെ അറിവോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടിയ രാജവെമ്പാലകളെ കൊണ്ടുവന്ന് വിട്ടിരുന്നു. രാജവെമ്പാലകൾ പിന്നീട് കല്ലാർ ആദിവാസി മേഖലകളിലിറങ്ങി ഭീതിപരത്തിയിട്ടുമുണ്ട്. കല്ലാർ മുതൽ പൊൻമുടി പ്രദേശങ്ങളിലിപ്പോഴും രാജവെമ്പാലയടക്കമുള്ള പാമ്പുകളുടെ ശല്യമുളളതായി ആദിവാസികൾ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL