വിഴിഞ്ഞം: മാലിന്യമുക്ത നവകേരളം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭാ വെള്ളാർ വാർഡിൽ ശുചിത്വ സന്ദേശയാത്രയും പ്രതിജ്ഞയും നടത്തി. പാച്ചല്ലൂർ -പനത്തുറ ഗവ.എൽ.പി സ്കൂളുകളിൽ മാലിന്യമുക്ത പ്രതിജ്ഞയും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു, നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജിതറാണി,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.ആർ.സിന്ധു എന്നിവരുടെ നേതൃത്വത്തിൽ സന്ദേശയാത്ര നടത്തി. ഡോ.വാഴമുട്ടം ചന്ദ്രബാബു ശുചീകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി കോ-ഓർഡിനേറ്റർ ഡി.ജയകുമാർ, പ്രൊഫ.ഡി.സജീവ് കുമാർ,കെ.എസ്.നടേശൻ,വാഴമുട്ടം രാധാകൃഷ്ണൻ,പനത്തുറ പ്രശാന്തൻ,അജയകുമാർ, അഭിലാഷ്,സുനിൽകുമാർ, റെജികുമാർ എന്നിവർ പ്രസംഗിച്ചു. പനത്തുറ പാച്ചല്ലൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത സത്യപ്രതിജ്ഞ ചൊല്ലി. ഹെഡ്മിസ്ട്രസ് ശോഭ, പി.ടി.എ പ്രസിഡന്റ് ദൗലത്ത് ഷാ,സ്റ്റാഫ് സെക്രട്ടറി ഷാരോൺ എന്നിവർ പ്രസംഗിച്ചു. പനത്തുറ ഗവ.എൽ.പി.സ്കൂളിൽ നടന്ന പരിപാടിക്ക് സീനിയർ അസിസ്റ്റന്റ് രാജേഷ് കുമാറും സ്റ്റാഫ് സെക്രട്ടറി വിനയകുമാറും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |