
തിരുവനന്തപുരം: സാമൂഹ്യമാറ്റത്തിന് സന്നദ്ധ സംഘടനകൾ മാതൃകയാവണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.യംഗ് മൈൻഡ്സ് ഇന്റർനാഷണലിന്റെ മാലിന്യമുക്തം നവകേരളം ജില്ലാതല പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മേയർ ആര്യാരാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രക്ട് ഗവർണർ ജേക്കബ് ഫിലിപ്പ് യോഗത്തിൽ അദ്ധ്യഷത വഹിച്ചു. റീജിണൽ ചെയർമാൻ സുരേഷ് കുമാർ,എഴുത്തുകാരൻ മഹേഷ് മാണിക്കം,സിബി അഗസ്റ്റിൻ, സാം ജോസഫ്,പ്രദീപ് കുമാർ,അനിതാ മോഹൻ,ജയൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |