
തിരുവനന്തപുരം: സാങ്കേതിക ശാസ്ത്ര സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജ് കരസ്ഥമാക്കി.മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരത്തിന് കോളേജിലെ പ്രോഗ്രാം ഓഫീസർ കെ.ആർ.സീന അർഹയായി.മന്ത്രി ഡോ.ആർ.ബിന്ദു പുരസ്കാരങ്ങൾ നൽകി.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.സർവകലാശാല വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്,രജിസ്ട്രാർ ഡോ.പ്രവീൺ,സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.പി.കെ.ബിജു,ഡോ.വിനോദ് കുമാർ ജേക്കബ്,അഡ്വ.ഐ.സാജു,സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോഓർഡിനേറ്റർ എം.അരുൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |