തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ(നിഷ്) അസിസ്റ്റീവ് ടെക്നോളജിയെക്കുറിച്ചുള്ള കോൺഫറൻസ് 'എംപവർ -2024, 17 മുതൽ 19 വരെ നടക്കും. ഇന്ന് വൈകിട്ട് 5.30ന് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക,കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, പ്രൊഫ.എം. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ബംഗളൂരു, ഐ.ഐ.ടി ഡൽഹി, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, കേരള സ്റ്റാർട്ട് അപ്പ് മിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കോൺഫറൻസ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |