
പാലോട്: തെന്നൂർ പാലത്തിന്റെ പുനഃർനിർമ്മാണത്തിന് 5.22 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകിയതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഡി.കെ. മുരളി എം.എൽ.എയെ അറിയിച്ചു. കേരളകൗമുദി നിലവിലെ പാലത്തിന്റെ തകർച്ചയെ കുറിച്ചും മലയോര ഹൈവേയുടെ മെല്ലെപ്പോക്കിനെ കുറിച്ചും നിരവധി വാർത്തകൾ നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതായും 11 (| )നോട്ടിഫികേഷനുള്ള പ്രൊപ്പോസൽ കളക്ടർക്ക് സമർപ്പിച്ചു. 2022ൽ പൂർത്തിയാക്കേണ്ട മലയോര ഹൈവേ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഭൂമി വിട്ടുകിട്ടലും കോടതി നടപടികളും പദ്ധതിയെ സാരമായി ബാധിച്ചു. ഡിസംബർ 31നകം പ്രവർത്തി പൂർത്തിയാക്കണമെന്ന് കരാറുകാരന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ കർശന നടപടി കരാർ കമ്പനിക്കെതിരെ കൈകൊള്ളുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഡി.കെ.മുരളി എം.എൽ.എയെ അറിയിച്ചു. ഇതോടെ ഏകദേശം നിശ്ചലമായ മലയോര ഹൈവേയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.
ഇനി മലയോര ഹൈവേ നിർമ്മാണം
മലയോര ഹൈവേയിൽ ഉൾപ്പെടുന്ന പെരിങ്ങമ്മല വിതുര റോഡിന്റെ നിർമ്മാണത്തിനായി 45.25 കോടി രൂപക്ക് സാമ്പത്തികാനുമതിയും 47.98 കോടി രൂപക്ക് സാങ്കേതികാനുമതിയും നൽകി. വാമനപുരം നിയോജക മണ്ഡലത്തിൽ 7.45 കിലോമീറ്ററും അരുവിക്കര മണ്ഡലത്തിൽ 2 കിലോമീറ്റർ സ്ട്രച്ചുമാണ് വികസിപ്പിക്കുന്നത്. 12 മീറ്റർ വീതിയിൽ ഡിസൈൻഡ് റോഡായി വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. മലയോര ഹൈവേ നിർമ്മാണത്തിൽ നിലവിൽ 8 കിലോമീറ്റർ ഡി.ബി.എം അടക്കം 70 ശതമാനത്തോളം പ്രവൃത്തിയും പൂർത്തിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |