
വർക്കല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല മുനിസിപ്പാലിറ്റിയുടെ ആദ്യത്തെ ചെയർമാനും മുൻ കെ.പി.സി.സി മെമ്പറും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന എം.എൻ.ത്യാഗരാജൻ ഓർമ്മദിനം ആചരിച്ചു.ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എൻ.റോയ് നേതൃത്വം നൽകി.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ്കെ.രഘുനാഥൻ ഉദ്ഘാടനം ചെയ്തു.അഡ്വ.കെ.ആർ.അനിൽ കുമാർ,എ.കെ.ആസാദ്,പ്രസാദ്,പ്രശാന്ത്,ഷൻസ്,സജീബ് ചിലക്കൂർ,ഷെരീഫ്,ഷാജി സത്യവാൻ,മനാഫ് ചരുവിള,വിനയൻ,നൗഷാദ്,സുരേഷ് കുരയ്ക്കണ്ണി,പ്രശാന്തൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |