SignIn
Kerala Kaumudi Online
Friday, 23 October 2026 2.34 AM IST

എന്റെ അക്ഷരം ജനത ക്യാമ്പയിൻ

കാട്ടാക്കട:മൈലോട്ടു മൂഴി ജനതാ ഗ്രന്ഥശാലയുടെ പുസ്തക ശേഖരണഅംഗത്വ വിതരണ ക്യാമ്പെയിനായ എന്റെ അക്ഷരം ജനതയ്ക്ക് തുടക്കമായി.മുതിർന്ന ഗ്രന്ഥശാല അംഗമായ ഡി. വർഗ്ഗീസിൽനിന്നും ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എസ്.അനിക്കുട്ടൻ,ഭരണസമിതിയംഗം ജ്യോതിഷ് വിശ്വംഭരൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ.അലക്സ് റോയ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.ഭരണസമിതിയംഗം എസ്.എൽ.ആദർശ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.രതീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.ആർ.പ്രേമകുമാരി ടീച്ചർ,ലൈബ്രേറിയൻ എസ്.ബിന്ദു കുമാരി,കൃഷ്ണനാശാരി,അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL