SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

ആളില്ലാത്ത വീടിന്റെ പിൻവാതിൽ തകർത്ത് 21 പവൻ കവർന്നു

തൊടുപുഴ: ആളില്ലാത്ത വീടിന്റെ പിൻവാതിൽ തകർത്ത് 21 പവൻ സ്വർണം കവർന്നു. മുതലക്കോടം അറയ്ക്കൽവീട്ടിൽ ജോമോൻ ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച വൈകിട്ട് ജോമോനും കുടുംബവും സുഹൃത്തിന്റെ വീട്ടിൽ പോയിരിക്കുകയായിരുന്നു. രാത്രിയോടെ ഇവർ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്നെന്ന് മനസ്സിലായത്. അടുക്കള ഭാഗത്തെ വാതിന്റെ ഒരു കഷ്ണം തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. അടുക്കളയിലെ ഷെൽഫിലും മുറിയിലെ അലമാരയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്ന സ്വർണ്ണമാണ് നഷ്ടമായത്. ജോമോൻ തൊടുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ മഹേഷ് കുമാർ, എസ്‌.ഐ റോയി എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL