
തിരുവനന്തപുരം : ശ്രീ സത്യസായി ബാബയുടെ 99ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടിയുടെ നേതൃത്വത്തിൽ 207 സംഗീതജ്ഞർ പങ്കെടുത്ത ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം നടന്നു. പ്രൊഫ.പി.ആർ.കുമാര കേരളവർമ്മ, പ്രൊഫ.താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ചെങ്കോട്ട ഹരിഹര സുബ്രമണ്യം, തെങ്കര മഹാരാജൻ, കൊല്ലം സജികുമാർ, ആനയടി പ്രസാദ്, ഡോ. ശ്രീദേവ് രാജ ഗോപാൽ, ട്രിവാൻഡ്രം ആർ.ഗീതാകൃഷ്ണൻ, റാണാഭുവൻ, വാഴമുട്ടം ചന്ദ്ര ബാബു, അഞ്ചൽ കൃഷ്ണയ്യർ, ഡോ.ബി.അരുന്ധതി,ഡോ.പ്രേമലത, ഡോ.അശ്വതി വിനു, ഡോ.ശ്രീലേഖ ശിവൻ, ഡോ.ആനയടി ധനലക്ഷ്മി, ഡോ. ശ്രീലത, ഡോ.ശ്യാമ, ഡോ.വിനീത, രമാ രാമയ്യ, ശോഭ, രാജേശ്വരി തുടങ്ങിയവർ കീർത്തനം ആലപിച്ചു. 23 ദിവസത്തെ ആഘോത്തിന്റെ ഭാഗമായി എല്ലാ ദിവസവും കർണ്ണാടക സംഗീതകച്ചേരി, ഭജനോത്സവം, നൃത്തോത്സവം തുടങ്ങിയ പരിപാടികൾ അരങ്ങേറും. ഈമാസം ശ്രീ സത്യസായി ബാബയുടെ ജന്മദിനത്തിൽ നടക്കുന്ന സമൂഹ വിവാഹത്തിലൂടെ ജന്മദിനാഘോഷ പരിപാടികൾ സമാപിക്കുമെന്ന് ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |