
മുടപുരം: അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കേരളപ്പിറവിദിനത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ അഴൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളെയും ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ നിന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് മിനി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അൻസാർ,കേരള ഹരിത മിഷൻ ബ്ലോക്ക് റിസോഴ്സ്പേഴ്സൺ അഞ്ജു,ശുചിത്വ ഹെൽത്ത് ഇൻസ്പെക്ടർ മഞ്ജു,ഹരികുമാർ,അക്ബർ തുടങ്ങിയൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |