SignIn
Kerala Kaumudi Online
Friday, 23 October 2026 11.32 PM IST

പത്താം ക്ളാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു

പറവൂർ: നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസുകാരനെ മറ്റാരു സ്കൂളിലെ രണ്ട് വിദ്യാർത്ഥികളും പുറമേ നിന്നുള്ള എട്ടംഗ സംഘവും ചേർന്ന് മർദ്ദിച്ചു. വയറിനും കഴുത്തിനും മർദനമേറ്റ കരുമാല്ലൂർ ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ട്യൂഷൻ കഴിഞ്ഞ് സ്കൂളിലേക്ക് പോകുമ്പോൾ മൂകാംബി ക്ഷേത്രക്കുളത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു മർദനം. ഒരു മാസം മുമ്പ് ട്യൂഷൻ സെന്ററിന്റെ സമീപത്തുവച്ച് ഈ വിദ്യാർത്ഥിയെ ഇതേ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ സ്കൂൾ, ട്യൂഷൻ സെന്റർ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ഒത്തുതീർപ്പിലെത്തിയിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയുടെ കുടുംബം പറവൂർ പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL