
തിരു: നടുവത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവവും 12-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെയും ഭദ്രദീപം തെളിയിക്കൽ സ്വാമി ഡോ.ബ്രഹ്മചാരി ഭാർഗ്ഗവറാം നിർവഹിച്ചു.ശ്രീമദ് ഭാഗവത യജ്ഞാചാര്യൻ ഡോ.പള്ളിയ്ക്കൽ സുനിൽ,നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപൻ,മേലാംകോട് വാർഡ് കൗൺസിലർ എസ്.കെ.ശ്രീദേവി,ക്ഷേത്രപ്രസിഡന്റ് കെ.സുരേഷ്കുമാർ,സെക്രട്ടറി സജി.കെ.നായർ ഉത്സവകമ്മിറ്റി കൺവീനർ രഞ്ജിത് ആർ.എസ്. എന്നിവർ പങ്കെടുത്തു.14 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെയും തൃക്കൊടിയേറ്റ് മഹോത്സവത്തിന്റെയും തൃക്കൊടിയേറ്റ് ഇന്ന് വൈകിട്ട് 6.30ന് ക്ഷേത്ര തന്ത്രി ഗണേശ് ലക്ഷ്മീനാരായണപോറ്റിയുടെ കാർമ്മികത്വത്തിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |