SignIn
Kerala Kaumudi Online
Friday, 23 October 2026 1.27 PM IST

ആറ്റിങ്ങലിൽ 40 പവനും ഒരു ലക്ഷം രൂപയും കവർന്ന സംഭവം; അന്വേഷണ സംഘം രൂപീകരിച്ചു

ആറ്റിങ്ങൽ: വീടിന്റെ കതക് പകുതി മുറിച്ച ശേഷം 40 പവനും ഒരു ലക്ഷം രൂപയും കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണ സംഘം രൂപീകരിച്ചു. വ്യാഴാഴ്ചയാണ് ആറ്റിങ്ങൽ പാലസ് റോഡിൽ ദില്ലിൽ കെ.എസ്.ആർ.ടി.സി റിട്ട.എ.ടി.ഒ പത്മനാഭറാവുവിന്റെ വീട്ടിൽ നിന്ന് 40 പവനും ഒരു ലക്ഷത്തിലധികം രൂപയും കവർന്നത്. വീടിന്റെ മുൻവശത്തെ കതക് പൊളിച്ച ശേഷം രണ്ട് കിടക്ക മുറികളിലെ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. താക്കോൽ അലമാരയിൽ തന്നെ സൂക്ഷിച്ചിരുന്നതിനാൽ ഇത് മോഷ്ടാവിനെ കാര്യങ്ങൾ എളുപ്പമാക്കി. തിരക്കേറിയ പാലസ് റോഡിൽ നിരവധി കടകളുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണ സംഘത്തിൽ ഒന്നിൽ കൂടുതൽ പേരുള്ളതായി പൊലീസ് വിലയിരുത്തുന്നു. ഒരു വിവാഹാവശ്യത്തിനായി ലോക്കറിൽ നിന്നെടുത്ത സ്വർണാഭരണങ്ങൾ മറ്റൊരു ചടങ്ങ് കൂടി ഉണ്ടായിരുന്നതിനാലാണ് ലോക്കറിൽ വയ്ക്കാതിരുന്നത്. പത്മനാഭറാവു ഭാരവാഹിയായ തുളു ബ്രാഹ്മണസഭയുടെ കെട്ടിടനിർമ്മാണത്തിന് നൽകുന്നതിനായി കരുതിയ പണമാണ് മോഷ്ടിക്കപ്പെട്ടത്.വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്ത് ഒരു മരണാനന്തര ചടങ്ങിന് പോയി വൈകിട്ട് അഞ്ചരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോവാണ് സംഭവം അറിയുന്നത്.ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്തിടെ വലിയകുന്നിലും മണമ്പൂരിലും രണ്ട് വീടുകളിലായി സ്വർണം മോഷണം പോയെങ്കിലും നഷ്ടപ്പെട്ട സ്വർണം കണ്ടെത്താനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL