
കിളിമാനൂർ: പേരൂർ വടശ്ശേരി ഗവ.യു.പി.എസിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ലാൽ ജി.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് യുവ സാഹിത്യകാരൻ അഡ്വ.ബിലഹരി ജി.ആർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഗീത എ.സി സ്വാഗതം പറഞ്ഞു. എം.പി.ടി.എ പ്രസിഡന്റ് കവിത കെ.ആർ,അദ്ധ്യാപികമാരായ അഖില എസ്.എസ്,അതുല്യ ബി,ഷാഹിന എം,ആശ സി.ആതിര എം.ജി.അഞ്ജലി എ.ആർ. എന്നിവർ സംസാരിച്ചു. ജസീന.എസ് നന്ദി പറഞ്ഞു. നാടക കളരി,മോട്ടിവേഷൻ ക്ലാസ്,പേപ്പർ ബാഗ്,ലോഷൻ നിർമ്മാണം എന്നിവ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |