SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

വൃദ്ധയുടെ സ്വർണവള കൈക്കലാക്കിയതായി പരാതി

പോത്തൻകോട്: ബസ് കാത്തുനിന്ന 72 കാരിയിൽ നിന്ന് ഒരുപവന്റെ സ്വർണവള ഊരിവാങ്ങി അപരിചിതനായ വ്യക്തി രക്ഷപെട്ടതായി പരാതി. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. പോത്തൻകോട് അക്ഷയ സെന്ററിൽ പെൻഷൻ മസ്റ്ററിംഗിന് വന്ന മാണിക്കൽ പിരപ്പൻകോട് അരവിന്ദം വീട്ടിൽ രുഗ്മിണി അമ്മ (72) യുടെ വളയാണ് നഷ്ടമായത്. 40 വയസ് തോന്നിക്കുന്ന അപരിചിതനായ വ്യക്തി അടുത്തുള്ള സ്വർണക്കടയിൽ 9 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ആഭരണങ്ങൾക്ക് സമ്മാനമുണ്ടെന്നും തന്റെ വളയിൽ 9 എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സ്വർണക്കടയിൽ വളകാണിച്ച് സമ്മാനം വാങ്ങി വരാമെന്നും തെറ്റിദ്ധരിപ്പിച്ച് വളയുമായി കടന്നുകളയുകയായിരുന്നെന്ന് രുഗ്മിണി അമ്മ നൽകിയ പരാതിയിൽ പറയുന്നു. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL