
കഴക്കൂട്ടം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളിൽ പ്രതിയായ കാരമൂട് മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ അൻസറിനെ(26) കാപ്പ നിയമ പ്രകാരം മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. കാപ്പ നിയമപ്രകാരം രണ്ടാം തവണയാണ് ഇയാൾ പിടിയിലാകുന്നതെന്ന് മംഗലപുരം എസ്.എച്ച്.ഒ ഹേമന്ത് പറഞ്ഞു. ആറുമാസം മുമ്പ് കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ അൻസർ 5 കേസുകളിൽകൂടി പ്രതിയായതോടെയാണ് വീണ്ടും കാപ്പ ചുമത്തിയത്. മംഗലപുരം സ്റ്റേഷന്റെ പരിധിയിൽ ഈ വർഷം കാപ്പ നിയമ പ്രകാരം പിടിയിലാകുന്ന നാലാമത്തെ ആളാണ് അൻസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |