
തിരുവനന്തപുരം: പാൽക്കുളങ്ങര ദേവി ഈസ്റ്റ് നട റസിഡന്റ്സ് അസോസിയേഷന്റെ വാർഷികസമ്മളനം ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പാൽക്കുളങ്ങര വാർഡ് കൗൺസിലർ പി.അശോക്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജനമൈത്രി വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ രമേഷ്കുമാർ, വൈസ് പ്രസിഡന്റ് അഡ്വ. സന്ധ്യ ശ്രീകുമാർ,ജോയിന്റ് സെക്രട്ടറി വി.എൻ. ബിന്ദു, കമ്മിറ്റി അംഗം വത്സല തമ്പി എന്നിവർ പങ്കെടുത്തു. മുതിർന്ന അംഗങ്ങളെയും ഡോക്ടറേറ്റ് നേടിയ ഗായത്രി,വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയും ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |