SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 PM IST

കരാർ അടിസ്ഥാനത്തിൽ വാഹനം ആവശ്യമുണ്ട്

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ പ്രവ‌ൃത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിന് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഏഴ് വർഷത്തിലധികം കാലപ്പഴക്കമില്ലാത്തതും ടാക്സി പെർമിറ്റുള്ളതും 1200 സി.സിയോ അതിനു മുകളിലോ ഉള്ള ഒരു കാർ/ജീപ്പ്, ഒരു വർഷത്തേക്ക് പ്രതിമാസവാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള മുദ്രവച്ച ടെൻഡറുകൾ ക്ഷണിച്ചു.ടെൻഡർ ഫോമുകൾ ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കും.പ്രതിമാസവാടക (അടങ്കൽ തുക) 30,000 രൂപ.വിവരങ്ങൾക്ക് ജില്ലാ വനിതാ ശിശുവികസന ഓഫീസുമായി ബന്ധപ്പെടണം.ടെൻഡർ ഫോം വില്പന അവസാനിക്കുന്ന തീയതി 25 ഉച്ചയ്ക്ക് 12.30. അന്ന് വൈകിട്ട് 3ന് ടെൻഡർ തുറക്കും.ഫോൺ: 0471-2969101.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL