SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 PM IST

വിദ്യാർത്ഥികൾക്ക് ഉപന്യാസ മത്സരം

തിരുവനന്തപുരം: ഡിസംബർ 10ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിയമ വിദ്യാർത്ഥികൾക്കും മനുഷ്യാവകാശം ഒരു വിഷയമായി ഡിഗ്രി,പി.ജി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുമായി ഉപന്യാസ മത്സരം നടത്തും.“തടവുകാരുടെ അന്തസിനുളള അവകാശം – മനുഷ്യാവകാശ കാഴ്ചപ്പാടിൽ ” എന്ന വിഷയത്തിൽ 5 പുറത്തിൽ കവിയാത്ത കൈയെഴുത്ത് പ്രതികൾ ഇംഗ്ലീഷിലോ മലയാളത്തിലോ തയ്യാറാക്കി കോളേജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി 25നകം തപാലിലോ സ്കാൻ ചെയ്ത് ഇമെയിലിലോ അയക്കണം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും.വിലാസം; സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ, വികാസ് ഭവൻ പി.ഒ,തിരുവനന്തപുരം 33. Email: hrckeralatvm@gmail.com.വെബ്സൈറ്റ്: https://www.kshrc.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL