തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേം സിംഗേർസ് ഗായകർ വി.ദക്ഷിണാമൂർത്തിക്ക് സംഗീതാർച്ചന നടത്തും.ദേവവാഹിനി എന്ന് പേരിട്ട സംഗീത സന്ധ്യ നാളെ വൈകിട്ട് 5.30ന് ഭാരത് ഭവൻ മണ്ണരങ്ങിൽ ടി.ഡി.ഡി.എസ് ചെയർമാൻ കുര്യാത്തി ഷാജി ഉദ്ഘാടനം ചെയ്യും.നടൻ വഞ്ചിയൂർ പ്രവീൺ കുമാർ,തെക്കൻ സ്റ്റാർ ബാദുഷ,പനച്ചമൂട് ഷാജഹാൻ,ഡോ.വാഴമുട്ടം ചന്ദ്രബാബു,ഷംഷുന്നീസ,റഹിം പനവൂർ,ഗോപൻ ശാസ്തമംഗലം,എം.എച്ച്.സുലൈമാൻ എന്നിവർ പങ്കെടുക്കും.പ്രേംനസീറിനു വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകി ഹിറ്റാക്കിയ ഗാനങ്ങൾ തേക്കടി രാജൻ,രാധിക നായർ,അലോഷ്യസ് പെരേര,ഷിജുകുമാർ,അജിത് കുമാർ,നിസാർ പരുത്തിപ്പാറ,വിഴിഞ്ഞം ലത്തീഫ്,ശൈലജാ ചന്ദ്രൻ തുടങ്ങിയ ഗായകർ ആലപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |