
വിഴിഞ്ഞം: സൗഹൃദയ ക്ലബ്, എൻ.എസ്.എസ് എന്നിവയുടെ നേതൃത്വത്തിൽ വിഴിഞ്ഞം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സേനാംഗങ്ങൾ വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ്.എസിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നൽകി. ദുരന്ത ലഘൂകരണം, അഗ്നി സുരക്ഷ, ജലസുരക്ഷ, ഫസ്റ്റ് എയ്ഡ്,വിവിധ രക്ഷാപ്രവർത്തന രീതികൾ എന്നിവയെ കുറിച്ച് സേനാംഗങ്ങളായ സന്തോഷ് കുമാർ,പ്രണവ്, ശ്യാംധരൻ എന്നിവർ ക്ലാസുകൾ നൽകി. അദ്ധ്യാപികമാരായ ഹേമാ സണ്ണി,അജിത,എഫ്.ഷീജ, എൽ.ഷൈനി,ഷിബു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |