
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര പൊലീസ് ജില്ലാതല സ്പോർട്സ് മീറ്റിന്റെ ഭാഗമായി സൗഹൃദ ക്രിക്കറ്റ് മത്സരം തുടങ്ങി.നെയ്യാറ്റിൻകര മുനിസിപ്പിൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റൂറൽ ജില്ലാ ഹെഡ് ക്വാർട്ടർ നെയ്യാറ്റിൻകര,കാട്ടാക്കട, നെടുമങ്ങാട്,വർക്കല,ആറ്റിങ്ങൽ സബ് ടീമുകളാണ് പങ്കെടുക്കുന്നത്. മത്സര മുന്നോടിയായി നെയ്യാറ്റിൻകര കൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നും തുടങ്ങി മുനിസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന മിനി മാരത്തോൺ നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്മോഹൻ ഫ്ലാഗ് ഒഫ് ചെയ്തു.തീരദേശ ടീമും പൊലീസ് ടീമും തമ്മിലുളള സൗഹൃദ ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസ് നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |