
പാങ്ങോട്∙സ്ത്രീ മുന്നേറ്റവും ശാക്തീകരണവും ലക്ഷ്യമിട്ട് പാങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ ജംഗ്ഷൻ പരിപാടി സംഘടിപ്പിച്ചു. റൂറൽ എസ്.പി കിരൺ നാരായൺ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പി.ലളിതകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ജെ.പ്രഭ,സീരിയൽ താരം എ.എസ്.അക്ഷയ,ജില്ലാ പ്രോഗ്രാം ഓഫിസർ കവിതാറാണി രഞ്ജിത്,പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ബെൻസിലാൽ എന്നിവർ സംസാരിച്ചു.
സംഗീത നാടക അക്കാഡമി ഗുരുശ്രേഷ്ഠാ പുരസ്കാരം നേടിയ നാടക നടി ഭരതന്നൂർ ശാന്ത,ലഫ്.കേണൽ ത്സാൻസിലാൽ, എം.എസ്.സി നഴ്സിംഗ് ഒന്നാം റാങ്ക് നേടിയ അഖില ബി.നായർ,എയ്റോ സ്പേസിൽ പി.എച്ച്.ഡി നേടിയ പി.ശ്രുതി, കൊമേഴ്സിൽ പിഎച്ച്.ഡി നേടിയ ഡോ.എസ്.മുംതാസ്,അഭിഭാഷക വിദ്യാർത്ഥിനി ആർദ്ര എസ്.രാജ്,പഞ്ചായത്തിലെ മുൻ വനിതാ പ്രസിഡന്റുമാരായിരുന്ന രാധാദേവി,ഷീലാകുമാരി,എസ്.ഗീത എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |