
വെഞ്ഞാറമൂട്: പൊലീസ് സ്‌റ്റേഷന് സമീപം മസ്ജിദിന്റെ കാണിക്കവഞ്ചി പൊളിച്ച് പണം കവർന്നു. വെഞ്ഞാറമൂട് ജുമാ മസ്ജിദ് വളപ്പിൽ മഖ്ബറയോട് ചേർന്നുള്ള കാണിക്കവഞ്ചിയാണ് പൊളിച്ചത്.
ഞായറാഴ്ച പുലർച്ചെ രാത്രി 12.30ഓടെ മസ്ജിദ് വളപ്പിൽ കടന്ന മോഷ്ടാവ് കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് പണമെടുക്കുകയായിരുന്നു. മസ്ജിദിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ മോഷണ ശ്രമവും ആളിന്റെ ചിത്രവും പതിഞ്ഞിട്ടുണ്ട്. ജമാഅത്ത് ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങളും കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |