
കള്ളിക്കാട്: നെയ്യാർ ഡാം പുതിയ പാലത്തിന് സമീപം നിറുത്തിയിട്ടിരുന്ന അയ്യപ്പഭക്തരുടെ കാറിന് നേരെ ആക്രമണം നടത്തിയ പ്രതികൾ റിമാൻഡിൽ.
നെയ്യാർഡാം പെരിഞ്ഞാം കടവിൽ തുണ്ടുനട അരുൺ നിവാസിൽ അഖിൽ രാജ് (32),കാണിക്കാവ് കുഴിവിള വീട്ടിൽ ശിവലാൽ (23),കോലിയക്കോട് റോഡരികത്ത് വീട്ടിൽ ഷാരോൺബാബു (22),കാലാട്ട്കാവ് കുന്നിൻ പുറത്ത് വീട്ടിൽ അഖിൽ (20),കാണിക്കാവ് അനന്തു ഭവനിൽ അനന്തു (20) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടി ഉൾപ്പെടെയുള്ള കുഴിത്തുറ സ്വദേശികളായ ഏഴുപേരെ ശനിയാഴ്ച വൈകിട്ട് നാലരയോടെ നെയ്യാർ അണക്കെട്ടിന് മുന്നിൽ വച്ച് സാമൂഹ്യ വിരുദ്ധ സംഘം ആക്രമിക്കുകയായിരുന്നു. നെയ്യാർ ഡാം എസ്.എച്ച്.ഒ ശ്രീകുമാരൻ നായർ,എസ്.ഐ സജി.ജി.എസ്,എ.എസ്.ഐ റിയാസ്,ഗ്രേഡ് എസ്.ഐ ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |