SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

വാർദ്ധക്യവും സ്മൃതിനാശവും ഫിലിം ഫെസ്റ്റിവൽ

തിരുവനന്തപുരം: വാർദ്ധക്യവും സ്മൃതിനാശവും എന്ന പ്രമേയം ആസ്പദമാക്കി ഫിൽക്ക ജോയിന്റ് കൗൺസിൽ നന്മ,ബീം ഫിലിം സൊസൈറ്റികളും മറ്റു സംഘടനകളും ചേർന്ന് നവംബർ മാസ ഫിലിം ഫെസ്റ്റിവൽ നടത്തും.

വിശ്വസിനിമയിൽ നിന്ന് തിരഞ്ഞെടുത്ത നാല് ചിത്രങ്ങൾ 24ന് രാവിലെ 9.30 മുതൽ ജോയിന്റ് കൗൺസിൽ ഹാളിൽ പ്രദർശിപ്പിക്കും.നോട്ട് ബുക്ക് (2004 അമേരിക്ക),എവേ ഫ്രം ഹെർ (2006 കാനഡ),ഫാദർ (2020 ഫ്രാൻസ് യു.കെ), അമോർ (2012 ഫ്രാൻസ്,ആസ്ട്രിയ,ജർമ്മനി)എന്നിവ പ്രദർശിപ്പിക്കും.ഡോ.റോബർട്ട് മാത്യു ഉദ്ഘാടനം ചെയ്യും. ഹനീഫ റാവുത്തർ (സീനിയർ സിറ്റിസൺസ് കൗൺസിൽ) മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര നിരൂപകൻ നോവലിസ്റ്റ് സാബു ശങ്കർ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ,നടി ഗിരിജ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.ചലച്ചിത്രമേളയുടെ പ്രമേയം ആസ്പദമാക്കിയുള്ള കവിയരങ്ങിലെയും ക്വിസ് മത്സരത്തിലെയും വിജയികൾക്ക് സമ്മാനദാനം നടത്തും. പ്രവേശനം സൗജന്യം.ഫോൺ: 9847308020,9495376760,8089036090.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL