SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം നീളുന്നു പാലം കടക്കാൻ ദൂരമേറെ

photo

ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് അടുത്തെങ്കിലും നിർമ്മാണത്തിൽ വേഗത പോരെന്ന് പരാതി. ഒരുവർഷത്തിനുള്ളി പൂർത്തിയാക്കുമെന്നു പറഞ്ഞ് 2021ജനുവരി 23നാണ് നിർമ്മാണോദ്ഘാടനം നടന്നത്. എന്നാൽ നാളിതുവരെയായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കടയ്ക്കാവൂർ ഭാഗത്തു നിന്ന് അടിയന്തരഘട്ടങ്ങളിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഏറെയാണ്. പല അടിയന്തര ഘട്ടങ്ങളിലും തലച്ചുമടായാണ് രോഗികളെ റെയിൽവേ ലൈൻ ക്രോസ് ചെയ്യിപ്പിക്കുന്നത്. ഇവിടുത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നത് ശാർക്കര ജംഗ്ഷനിൽ സ്ഥിരം ഗതാഗതക്കുരുക്കിനും കാരണമാകുന്നു.

നിർമ്മാണോദ്ഘാടനം നടന്നത് - 2021ൽ

 വാഗ്ദാനം - ഒരുവർഷം കൊണ്ട് പൂർത്തിയാക്കും

 നിർമ്മിക്കേണ്ടവ

റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലുമുള്ള ബ്രിഡ്ജിന്റെ നിർമ്മാണം

 ഗേറ്റ് മുതൽ പണ്ടകശാല വരെയുള്ള ഭാഗത്തെ നിർമ്മാണം

 ഇവിടുത്തെ ബീമുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, ലാൻഡിംഗ് അടക്കമുള്ളവ ഇനിയുമുണ്ട്

റെയിൽവേ ലൈനിന് മുകളിൽ സ്ഥാപിച്ച ഗർഡറിന് ഇരുവശത്തുമുള്ള പില്ലറിലേക്ക് കണക്ട് ചെയ്തിട്ടില്ല

 സർവീസ് റോഡ്

ഇവിടെ സർവീസ് റോഡിന്റെ നിർമാണം പുരോഗമിക്കാത്തതും യാത്രാക്കാർക്ക് വെല്ലുവിളിയാകുന്നു. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലെത്തുന്നവരും ഈ വഴിയാണ് പോകുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമാണ് പഞ്ചായത്തോഫീസ്, എക്സെെസ് ഓഫീസ്, സബ് രജിസ്റ്റാർ ഓഫീസ്, സ്വകാര്യ ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ അടക്കം പ്രവർത്തിക്കുന്നത്. കുത്തിപ്പൊളിച്ച് കുന്നും കുഴിയുമായി കാൽനട യാത്രപോലും അസഹനീയമാണ്. മഴപെയ്താൽ വെള്ളക്കെട്ട് മാറാൻ സമയമെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL