SignIn
Kerala Kaumudi Online
Friday, 23 October 2026 6.49 PM IST

പ്ലാസ്റ്റിക്കിനെ കുപ്പിയിലാക്കാൻ വിതുര പഞ്ചായത്ത്

spc

വിതുര: ഉത്തരവാദിത്വ മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നൽകുന്ന വിതുര പഞ്ചായത്ത്‌ തങ്ങളുടെ കീഴിൽ വരുന്ന സ്‌കൂളുകളിലെ മൈക്രോ പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനായി ഇക്കോ ബ്രിക്കുകളൊരുക്കാൻ തീരുമാനിച്ചു. ഹരിതസേനയ്ക്ക് വെല്ലുവിളിയായ മൈക്രോ പ്ലാസ്റ്റിക്ക് ഘടകങ്ങളായ മിട്ടായിയുടെയും ചോക്ലേറ്റിന്റെയും റാപ്പറുകൾ, സിപ്അപ് കവറുകൾ തുടങ്ങിയ വസ്തുക്കളാണ് വിദ്യാർത്ഥികളിലൂടെ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ കാർബൻ ന്യൂട്രൽ വിതുര പദ്ധതിയുടെ ഭാഗമായി വിജയകരമായി നടപ്പിലാക്കുന്ന പ്രവർത്തനം പഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുയാണ് ആദ്യഘട്ടം.

ഇക്കൊ ബ്രിക്കുകൾ തയ്യാറാക്കുന്നതിന് വിദ്യാർത്ഥികൾക്ക് വിതുര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥികളുടെ ഹരിതസഭയിൽ പ്രാഥമിക പരിശീലനം നൽകി.

ആദ്യം ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിവിധയിടങ്ങളിൽ സ്ഥാപിച്ച് മൈക്രോ പ്ലാസ്റ്റിക്കുകൾ പരമാവധി നിറയ്ക്കും. ഇത്തരത്തിൽ നിറച്ച കുപ്പികളെയാണ് ഇക്കോ ബ്രിക്കുകൾ എന്നറിയപ്പെടുന്നത്. 100 കിലോ പ്ലാസ്റ്റിക് ഇക്കോബ്രിക്കുകൾ ആക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് ചെടിച്ചെട്ടികൾ ഉൾപ്പടെ തയ്യാറാക്കാനാകും. കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അൻവറാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഏറ്റവും മികച്ച രീതിയിൽ ഇക്കൊ ബ്രിക്കുകൾ തയ്യാറാക്കുന്ന സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകുമെന്ന് വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് മഞ്ജുഷ.ജി.ആനന്ദ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL