
തിരുവനന്തപുരം: ജപ്പാനിലെ നാരയിൽ നടന്ന ഐ.ഇ.ഇ.ഇ ഹെൽത്ത് കോം ഇന്റർനാഷണൽ കോൺഫറൻസിൽ ഇ-ഹെൽത്ത് നെറ്റ്‌വർക്കിംഗ് ആപ്ലിക്കേഷനും സേവനങ്ങളും എന്ന വിഷയത്തിൽ പേട്ട പള്ളിമുക്ക് ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക്സ് റിസർച്ച് സെന്റർ ഡയറക്ടർ ജെ.ജയദീപ് പ്രബന്ധം അവതരിപ്പിച്ചു.ഭാരം കുറഞ്ഞ മോഡലുകൾ ഉപയോഗിച്ച് സ്ലീപ് അപ്നിയ കണ്ടെത്തൽ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പ്രബന്ധം.കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ ഡോ.ക്രിസ്റ്റീന തേരേസ ജോസഫിന്റെ മാർഗ്ഗനിർദ്ദേശത്തോടെയാണ് ഐ.ഐ.ഐ.ടിയിലെ ഗവേഷകനായ ജയദീപ് പ്രബന്ധം അവതരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |