കാട്ടൂർ : 1998ൽ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ പൂമംഗലം വില്ലേജ് മണക്കോടൻ വീട്ടിൽ രാജേഷിനെ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതി എടക്കുളം ദേശത്ത് കണിച്ചായി വീട്ടിൽ പിയൂസ് (58) എന്നയാൾ 26 വർഷത്തിന് ശേഷം പിടിയിലായി. ഇയാൾ പല സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. മുംബയ് വടേല ഈസ്റ്റ് എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ: അസീസ്, സിവിൽ പൊലീസ് ഓഫീസർ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പടം.................പിയൂസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |