SignIn
Kerala Kaumudi Online
Friday, 23 October 2026 4.22 AM IST

ലാപ്‌ടോപ്പ് വിതരണം: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സിനു പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ അയ്യങ്കാളി ഹാളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. 197 പേർക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നത്.വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഫ്രണ്ട് ഓഫീസുകൾ വഴി പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിന് നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുള്ള പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. കിയോസ്‌ക് സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ലേബർ കമ്മീഷണർ സഫ്ന നസറുദ്ദീൻ നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL