നെയ്യാറ്റിൻകര: യു.പി വിഭാഗം ഭരതനാട്യത്തിൽ മത്സരിച്ച ഏക ആൺതരി ദേവസായൂജിന്
എ ഗ്രേഡോടെ ഒന്നാം സ്ഥാനം. പേട്ട ജി.വി.എച്ച്.എസ്.എസിലെ ഈ ഏഴാം ക്ലാസുകാരനോടൊപ്പം മത്സരിച്ചത് 15 പെൺകുട്ടികളാണ്.കാണികളെയെല്ലാം വിസ്മയിപ്പിച്ച പ്രകടനമായിരുന്നു ദേവസായൂജിന്റേത്. യു.പി വിഭാഗം കുച്ചിപ്പുടിയിലും 13 പെൺകുട്ടികളോടൊപ്പം മത്സരിച്ച് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആന്റണിയാണ് ഗുരു. നെയ്യാറ്റിൻകര ഉച്ചക്കട സ്വദേശികളായ ദീപികയുടെയും സജുവിന്റെയും മകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |