നെയ്യാറ്റിൻകര: കാലിനെ വരിഞ്ഞ വേദന മറന്നാണ് ലക്ഷ്മി മകളുടെ മത്സരം കാണാനെത്തിയത്. അപകടത്തിൽ പരിക്കേറ്റ് പ്ലാസ്റ്ററിട്ട കാലുമായി വാക്കറിന്റെ സഹായത്തോടെ മകൾ സാന്ദ്രയുടെ കേരളനടന വേദിക്കരികിലെത്തുമ്പോൾ ലക്ഷ്മിക്കു മുന്നിൽ കാലിലെ പരിക്ക് തലകുനിച്ചു. മേക്കപ്പ് റൂമിൽ മകൾക്കൊപ്പം ഇരിക്കാനാവാത്തതിന്റെ വേദനയും ആ അമ്മ മറന്നു. മേക്കപ്പ് റൂമിൽ അച്ഛനും അമ്മയും ഒപ്പമില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു സാന്ദ്ര. മനസ് നൊന്തപ്പോഴെല്ലാം പുറത്തിരിക്കുന്ന അമ്മയെ വീഡിയോകാളിൽ കണ്ടു. മകൾ വേദിയിൽ നിറഞ്ഞാടുമ്പോൾ ലയിച്ചിരുന്ന ലക്ഷ്മി കർട്ടൻ വീണതും പരിസരം മറന്ന് കൈയടിച്ചു. മൂന്നര വയസ് മുതൽ ഡാൻസ് പഠിക്കുന്ന സാന്ദ്ര ആറാംക്ലാസ് മുതൽ കേരളനടനം,ഭരതനാട്യം,നാടോടിനൃത്തം ഇനങ്ങളിൽ മത്സരരംഗത്തുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |