SignIn
Kerala Kaumudi Online
Friday, 23 October 2026 3.26 PM IST

അരുണിമ സിൻഹയുടെ ജീവിതത്തിന് ഒന്നാം സ്ഥാനം

നെയ്യാറ്റിൻകര: ട്രെയിൻ യാത്രയ്ക്കിടെ സാമൂഹ്യവിരുദ്ധർ ട്രെയിനിൽ നിന്ന് തള്ളിയിട്ടതിനെ തുടർന്ന് ഇടതുകാൽ മുറിച്ചുമാറ്റേണ്ടിവന്ന ദേശീയ വോളിബാൾ താരം അരുണിമ സിൻഹയുടെ ജീവിതം മൂകാഭിനയത്തിലൂടെ ആവിഷ്‌കരിച്ച പട്ടം ഗവ.മോഡൽ ഗേൾസ് എച്ച്.എസ്.എസിന് എ ഗ്രഡോടെ ഒന്നാം സ്ഥാനം.അമിത സഞ്ജു,ശ്രേയ.എച്ച്,ദേവിക കൃഷ്ണ.എം.എസ്,ആര്യ നന്ദ,രാകേന്ദു,സാനിയ,ശ്രീജ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. മുമ്പ് കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുള്ള വിഷ്ണുവാണ് അഞ്ചുവർഷമായി പട്ടത്തെ വിദ്യാർത്ഥിനികളെ പരിശീലിപ്പിക്കുന്നത്. തുടർച്ചയായി നാലാം തവണയാണ് ജില്ലാകലോത്സവത്തിൽ ഒന്നാമതെത്തുന്നത്. 2023ൽ സബ് ജില്ലാതലത്തിൽ ബി ഗ്രേഡായിരുന്ന ഇവർ അപ്പീലിലൂടെ ജില്ലയിലെത്തുകയും അവിടെനിന്ന് ഒന്നാം സ്ഥാനവുമായാണ് സംസ്ഥാന തലത്തിലേക്ക് ടിക്കറ്റ് വാങ്ങിയത്.വയനാട് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെട്ട അമ്മൂമ്മയും ചെറുമകളും,നാട്ടിൻപുറത്ത് നിന്ന് നഗരത്തിലേക്ക് പഠിക്കാനെത്തുകയും പിന്നീട് സോഷ്യൽ മീഡിയയുടെ ചതിക്കുഴിയിൽ ജീവിതം ഹോമിക്കേണ്ടിവന്ന വിദ്യാർത്ഥിനിയുടെ ദുരവസ്ഥയും വന്യജീവി ആക്രമണങ്ങളുമടക്കം മൂകാഭിനയത്തിന് വിഷയങ്ങളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL