SignIn
Kerala Kaumudi Online
Friday, 23 October 2026 2.32 PM IST

കലോസവത്തി എട്ത്തതി നല്ല സന്തോസ ഇറ്ക്ക്...

photo

നെയ്യാറ്റിൻകര: 'എല്ലാവർക്കു വണക്കം. പാലക്കാട് ജില്ലെതിറ്ക്ക അട്ടപ്പാടികാറ്ത്ത് ഇരുള ആട്ടതെ ഈങ്ക് ആട്ക്‌ത്. അട്ടപ്പാടിതി മൂന്ന് വിഭാഗയിറ്ക്ക്. ഇരുള, കുറുമ്പ, മുടുഗ. അതി ഇപ്പ ആട്ക ആട്ടതെ ഇരുള. എന്ന്ക്ക് വളരെ സന്തോസ ഇറ്ക്ക്. കാറണ ഇത്തനി വര്സ ഇല്ലാതെ ഈ ഒറു വര്സ എന്ത്ത് ആദിവാസി ആട്ടത്തെ ഈ ഒരു കലോസവത്തി എട്ത്തതി നല്ല സന്തോസ ഇറ്ക്ക്...

ഇരുളനൃത്തത്തിന് അകമ്പടിയായ പാട്ടിന് മുൻപ് ഊർജ്ജമുള്ള ശബ്ദത്തിൽ വിസ്മയ പറഞ്ഞു...

ഹയർ സെക്കൻഡറി വിഭാഗം ഇരുളനൃത്തത്തിൽ ഒന്നാംസ്ഥാനം നേടിയ പട്ടം ജി.എച്ച്.എസ് സംഘത്തിന്റെ പ്രകടനത്തിന് മാറ്റുകൂട്ടിയത് അട്ടപ്പാടി സ്വദേശിയായ വിസ്മയയുടെ പാട്ട്! ഫലം വന്നപ്പോൾ എ ഗ്രേഡോടെ ഒന്നാംസ്ഥാനം! പാലക്കാട് അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാരുടെ നൃത്തരൂപമായ ഇരുളനൃത്തം സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ്. മരണാനന്തര ചടങ്ങുകളിലും കൊയ്ത്തുത്സവങ്ങളിലും ഇരുളനൃത്തം ഒഴിച്ചുകൂടാനാവില്ല സമുദായത്തിന്.

അട്ടപ്പാടി കാവുന്തിക്കൽ താഴൈ പരിപ്പന്തറയിൽ സെൽവരാജിന്റെയും വള്ളിയമ്മയുടെയും മകളായ വിസ്മയ ചെറുപ്പം മുതൽ നാട്ടിൽ മുത്തശ്ശിമാർക്കൊപ്പം ഇരുളനൃത്തത്തിൽ പങ്കെടുക്കുകയും പാടുകയും ചെയ്തിരുന്നു. വിസ്‌മയയുടെ അച്ഛന് കൂലിപ്പണിയാണ്. അമ്മ അങ്കണവാടി ടീച്ചറും.

ഇരുളനൃത്തത്തിൽ
ഇരട്ടപ്പട്ടവുമായി

പട്ടം ജി.എച്ച്.എസ്.എസ്

ഈ വർഷം മുതൽ മത്സരയിനമാക്കിയ ഗോത്രകലാരൂപമായ ഇരുളനൃത്തത്തിൽ ഹൈസ്‌കൂൾ,​ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാംസ്ഥാനവുമായി സംസ്ഥാനതല മത്സരത്തിനൊരുങ്ങി പട്ടം ജി.എച്ച്.എസ്.എസ്. ആദ്യമായി മത്സരിക്കുന്ന ഇനമായിട്ടും മിന്നൽപ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്.
അട്ടപ്പാടി സ്വദേശിനിയായ അനു പ്രശോഭിനിയാണ് പരിശീലക. അയ്യപ്പനും കോശിയും സിനിമയിൽ പാടിയ നഞ്ചിയമ്മ ഉൾപ്പെട്ട ആസാദ് കലാസംഗമം കൂട്ടായ്മയിലെ കലാകാരിയുമാണ് അനു. നിലവിൽ ഗോത്രകലാമണ്ഡലം എന്ന പേരിലാണ് കൂട്ടായ്മ അറിയപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL