കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിലായി. തിരുവനന്തപുരം പാലോട് തെരിയൻവിള വീട്ടിൽ ഹരികൃഷ്ണനാണ് (22) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. റെയിൽവേ സ്റ്റേഷനിൽ സമീപത്തെ ഇൻകം ടാക്സ് ഓഫീസിന് എതിർവശം റോഡരികിൽ പാർക്ക് ചെയ്തിരുന്ന തൃക്കരുവ സ്വദേശിയുടെ ബൈക്ക് 28ന് രാത്രിയാണ് മോഷ്ടിച്ചത്. ബൈക്കുമായി തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെ പുലർച്ചെ ചാത്തന്നൂർ പൊലീസ് വാഹന പരിശോധനയ്ക്കിടെ തടഞ്ഞുനിറുത്തി. ചോദ്യം ചെയ്യലിൽ മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായതോടെ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. ഈസ്റ്റ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |