വെള്ളറട: വീടിന്റെ പുറകുവശത്തെ വാതിലിൽ തട്ടിവിളിച്ച് വാതിൽ തുറന്ന വീട്ടമ്മയുടെ കഴുത്തിൽ നിന്നും രണ്ടു പവന്റെ മാല പൊട്ടിച്ച് കടന്നു. വെള്ളറട ചൂണ്ടിക്കൽ പ്രകൃതിയിൽ ചന്ദ്രികയുടെ കഴുത്തിൽ കിടന്ന മാലയാണ് ഇന്നലെ വൈകിട്ട് ആറേകാലോടെ പൊട്ടിച്ചത്. വീടിന്റെ പുറകുവശത്തെ വാതിലിൽ ആരോ തട്ടിവിളിച്ചതോടെ വാതിൽ തുറക്കുന്നതിനിടയിലായിരുന്നു മാലയുമായി കടന്നത്. നിലവിളികേട്ട് മുകളിലത്തെ നിലയിലുണ്ടായിരുന്നവർ എത്തുന്നതിനു മുമ്പോ മോഷ്ടാവ് കടന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |