SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 AM IST

വാഴനട്ട് പ്രതിഷേധം

vazha-nattu-pradishdam

ആറ്റിങ്ങൽ:ഡയറ്റ് സ്കൂളിന് മുന്നിലെ പ്രധാന റോഡിൽ രൂപപ്പെട്ട കുഴികൾ നികത്തണമെന്നും അറ്റകുറ്റപ്പണികൾ നടത്തണമെന്നുമാവശ്യപ്പെട്ട് കർഷക കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂളിന് മുന്നിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചു.ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.സി.ഷൈജുചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എച്ച്.ബഷീർ,വി.കെ.സുരേഷ് ബാബു,മണമ്പൂർ സതീശൻ,കിരൺ കൊല്ലമ്പുഴ,കെ.സുരേന്ദ്രൻ നായർ,എസ്.ഭാസി,വക്കം സുധ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL