
മുടപുരം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലേബർ ബഡ്ജറ്റ് രൂപീകരണവും ആക്ഷൻ പ്ലാൻ തയ്യാറാക്കലും നടന്നു.ശില്പശാലയും അവാർഡ് വിതരണവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അദ്ധ്യക്ഷത വഹിച്ചു.കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല,വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലാലിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്,പി.മണികണ്ഠൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി .അജിത, ജി .ശ്രീകല, ബി.ഡി.ഒ സ്റ്റാർലി ഒ .എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എ.ആർ.അജിത് കുമാർ,രാജീവ്, ജോയിന്റ് ബി.ഡി.ഒ രാജേഷ്.ടി,അസിസ്റ്റന്റ് എൻജിനീയർ കുശ്ബു എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |