SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

കൊല്ലമ്പുഴയിൽ ചെക്ക് ഡാമിന്റെ പൈലിംഗ് ഉടൻ

chkku-dam-

ആറ്റിങ്ങൽ: വാമനപുരം നദിയിലെ ജലനിരപ്പ് ക്രമപ്പെടുത്തുന്നതിനു വേണ്ടി കൊല്ലമ്പുഴയിൽ നിർമ്മിക്കുന്ന ചെക്ക്ഡാമിന്റെ പൈലിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു. വാമനപുരം നദി കേന്ദ്രീകരിച്ച് ജില്ലയിലെ പകുതിയോളം ഭാഗങ്ങളിൽ കുടിവെള്ള വിതരണ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. എന്നാൽ വേനൽക്കാലമാകുമ്പോൾ നീരൊഴുക്ക് നിലച്ച് നദിയുടെ അടിത്തട്ട് കാണുന്നതരത്തിൽ വെള്ളം വറ്റാറുണ്ട്. ഈ സാഹചര്യത്തിലാണ് ചെക്ക് ഡാം നിർമ്മിക്കാൻ തീരുമാനമായത്.

നദിക്കരയിൽ നിലവിൽ ഒരു വശത്ത് രണ്ട് താത്കാലിക തടയണ നിർമ്മിച്ച ശേഷമാണ് പൈലിംഗ് ആരംഭിക്കുന്നത്. 'നദിയിൽ തെങ്ങിൽതടി കൊണ്ട് ഒരു നിര തീർത്ത ശേഷം കരയോടു ചേർന്ന് മറ്റൊരു ബണ്ട് കൂടി നിർമ്മിക്കും. ഇതിനിടയിലാണ് പൈലിംഗ് നടത്തേണ്ടത്. രണ്ട് ബണ്ടുകൾക്കിടയിലെ നദീജലം പമ്പുചെയ്ത് പുറത്തുകളയുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ പൈലിംഗ് ആരംഭിക്കും.

 ജലസംഭരണത്തിന് ഡാം

തീരദേശ പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പൈപ്പ് വെള്ളത്തെയാണ്. വേനലായാൽ കുടിവെള്ളം മുട്ടും. കൂടാതെ വേലിയേറ്റ സമയത്ത് കടലിൽനിന്നുള്ള ഉപ്പുവെള്ളം നദിയിലെത്താറുമുണ്ട്. ഇത് പരിഹരിക്കുന്നതിന് പൂവമ്പാറ പാലത്തിനു സമീപം 15 വർഷം മുമ്പ് സ്ഥിരം തടയണ നിർമ്മിച്ചിരുന്നു. ഇതോടെ ഉപ്പുവെള്ളം കയറുന്നത് ഒഴിവായെങ്കിലും നദിയിലെ നീരൊഴുക്ക് തടഞ്ഞുനിറുത്താൻ കഴിഞ്ഞിട്ടില്ല. എല്ലാവർഷവും ഒരു മീറ്റർ ഉയരത്തിലും 45 മീറ്റർ നീളത്തിലും താത്കാലിക തടയണ നിർമ്മിക്കുമെങ്കിലും ജല സംഭരണത്തെ ഇത് കാര്യമായി സഹായിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL