കണ്ണൂർ: കഴിഞ്ഞ വർഷം കണ്ണൂർ കീച്ചേരിയിൽ നടത്തിയ മോഷണത്തിൽ ആരെങ്കിലും സംശയിക്കുകയോ,പൊലീസ് പിടികൂടുകയോ ചെയ്യാത്തിന്റെ ആത്മവിശ്വാസത്തിലാണ് ലിജീഷ് അയൽവാസിയായ അരിവ്യാപാരി അഷറഫിന്റെ വീട് കുത്തിത്തുറന്ന് 267 പവൻ സ്വർണവും 1.21 കോടി രൂപയും കവർന്നത്.
അയൽവാസിയെന്ന നിലയിൽ ശേഖരിച്ച ലിജീഷിന്റെ വിരലടയാളം കീച്ചേരിക്കേസിലും പിടിവള്ളിയായി. കീച്ചേരിയിൽ നിന്നു ലഭിച്ച വിരലടയാളവും ലിജീഷിന്റേതും സമാനമായിരുന്നു.
കീച്ചേരിയിൽ നിന്ന് 2023 ആഗസ്റ്റിൽ നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വർണവുമാണ് കവർന്നത്.
ഈ മോഷണത്തിന്റെ സി.സി ടി.വിയിലും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിൽ കഷണ്ടിയുള്ളയാളാണ് മോഷ്ടാവ് എന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് രണ്ട് മോഷണങ്ങളും പൊലീസ് താരതമ്യം ചെയ്തത്. ലിജേഷിന്റെ ഫോണിൽ വളപട്ടണം കവർച്ചയുടെ വാർത്തകൾ നിരന്തരം തിരഞ്ഞുകൊണ്ടിരിക്കുന്നതിന്റെ തെളിവും പൊലീസിന് ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |