ആറ്റിങ്ങൽ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച് 10ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ജാഥയ്ക്ക് ആറ്റിങ്ങലിൽ വരവേല്പ് നൽകുന്നതിനും അനുബന്ധമായി വിവിധ പഞ്ചായത്തുകളിലും ആറ്റിങ്ങലിലുമായി നടക്കുന്ന വിദ്യാഭ്യാസ സെമിനാറുകൾ വിജയിപ്പിക്കുന്നതിനുമായി സംഘാടക സമിതി രൂപീകരിച്ചു.സമിതി രൂപീകരണ യോഗത്തിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ആർ.സുധീർ രാജ് അദ്ധ്യക്ഷനായി.നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗിരിജ കുമാരി,ഷീജ കുമാരി,ശ്രീകുമാർ,സതീഷ് കുമാർ,ഡോ.രതീഷ് കുമാർ,സുനിൽകുമാർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ,ചിറയിൻകീഴ് എം.എൽ.എമാർ,നഗരസഭാ ചെയർപേഴ്സൺ,വൈസ് ചെയർമാൻ,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ എന്നിവർ രക്ഷാധികാരികളായും നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചെയർമാനായും പരിഷത് മേഖലാ സെക്രട്ടറി എം. ഷൗക്കി കൺവീനറായും 50 അംഗ സംഘാടക സമിതി രൂപീകരിച്ചു.ആറ്റിങ്ങൽ മേഖലാതല വിദ്യാഭ്യാസ സെമിനാർ 4ന് വൈകിട്ട് 4ന് ആറ്റിങ്ങൽ ടൗൺ യു.പി സ്കൂളിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |