SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

മോഷണം: പ്രതികൾക്കായി രണ്ട് പ്രത്യേക സംഘങ്ങൾ

നാഗർകോവിൽ: നാഗർകോവിലിൽ വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.നാഗർകോവിൽ കോട്ടാർ വെള്ളടിച്ചിവിള സ്വദേശി നൂർജഹാന്റെ (70) വീട്ടിലാണ് കവർച്ച നടന്നത്.നൂർജഹാൻ വർഷങ്ങളായി മക്കളുമായി വിദേശത്താണ്.വീട് നോക്കാനായി കീഴ്സരക്കാൽവിള സ്വദേശിനി തിരുപ്പതിയെ ഏല്പിച്ചിരുന്നു.കഴിഞ്ഞ ദിവസം തിരുപ്പതി ഇവരുടെ വീട്ടിൽ പോയി തിരികെയെത്തിയപ്പോൾ ഈ വീടിന്റെ പിൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരമറിയുന്നത്. സ്വകാര്യ മുറിയിലെ അലമാരയിലുണ്ടായിരുന്ന 35 പവന്റെ സ്വർണവും, 20,000രൂപയും കവർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടാർ പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL