ചിറയിൻകീഴ്: കുറുവ സംഘങ്ങൾ ഇറങ്ങിയെന്ന വാട്സ് ആപ് കൂട്ടായ്മകളിലെ വ്യാജ പ്രചാരണങ്ങൾ നാട്ടിൽ ഭീതി പരത്തുന്നു. അഴൂർ ഗ്രാമപഞ്ചായത്ത് മേഖല കേന്ദ്രീകരിച്ച വാട്സ് ആപ് കൂട്ടായ്മകളിലും അനുബന്ധ ഗ്രൂപ്പുകളിലുമാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുളള വീടുകൾ രാത്രിയിൽ ഭയപ്പാടിലാണ്. പഞ്ചായത്തിലെ പലയിടത്തും ഇത്തരം സംഘങ്ങളെ കണ്ടെന്ന തരത്തിലുളള വോയിസ് മെസേജുകളാണ് പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെ ബന്ധപ്പെട്ട അധികൃതർ വിളിച്ചപ്പോൾ ,അവർക്ക് ഇതിനെക്കുറിച്ച് വ്യക്തയില്ലെന്നും മറ്റ് ഗ്രൂപ്പുകളിൽ വന്ന മെസേജുകൾ ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് ഇവരുടെ ന്യായം. വ്യാജ മെസേജുകളുടെ ഉറവിടം പൊലീസ് അന്വേഷിക്കുകയാണ്. ഇത്തരം മേസേജുകൾ ഫോർവേഡ് ചെയ്താൽ നടപടിയെടുക്കുമെന്ന് അധികൃതർ പലർക്കും താക്കീത് നൽകിയതായി അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |