
ചിറയിൻകീഴ്: ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെ യു.ഡി.എഫ് പരാതി നൽകി. കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികൾ ഒമ്പത് സെറ്റ് പരാതികളാണ് ഡീലിമേറ്റഷൻ കമ്മിറ്റിക്ക് നൽകിയത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ വൈരുദ്ധ്യങ്ങളും പരാതിയായി നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ സുനിൽ സലാം, മോനി ശാർക്കര , മുസ്ലീം ലീഗ് പെരുമാതുറ മേഖലാ ജനറൽ സെക്രട്ടറി ഫസിൽ ഹഖ്, അൻസിൽ അൻസാരി, ഷാഫി പെരുമാതുറ, റിനാദ് റഹീം, അൻസർ പെരുമാതുറ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം, സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി എന്നിവർ നേരത്തെ പരാതികൾ നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |