
പള്ളിക്കൽ: മടവൂർ പഞ്ചായത്തിലെ പടിഞ്ഞാറ്റേലയിൽ വനിതാ കർഷകക്കൂട്ടായ്മ ഇറക്കിയ നെൽക്കൃഷി ശ്രദ്ധേയമാകുന്നു. ഗ്രാമപഞ്ചായത്തധികൃതരുടെയും കൃഷിഭവന്റെയും ശ്രമഫലമായി തരിശായ മൂന്നര ഏക്കർ ഭൂമി വനിതാ കർഷക കൂട്ടായ്മ പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയായിരുന്നു. രണ്ടാംകൃഷിക്ക് തുടക്കം കുറിച്ച് ഞാറിനാവശ്യമായ വിത്തുപാകൽ കഴിഞ്ഞു. ഹരിതകർമ്മസേനാംഗം കൂടിയായ ഷീബയുടെ നേതൃത്വത്തിലാണ് കൃഷിപ്പണി. നിശ്ചിത ഇടവേളകളിൽ പഞ്ചായത്തംഗം മോഹൻദാസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷക കൂട്ടായ്മയുടെ വിജയത്തിനായി വേണ്ട നിർദ്ദേശങ്ങൾ നൽകി കൂടെയുണ്ട്. കൂടുതൽ ഇടങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്ന പ്രവർത്തനം നടന്നുവരികയാണ്. എട്ടുകൊല്ലം മുമ്പുവരെ 20 ഏക്കറോളം നെൽവയൽകൃഷിയുണ്ടായിരുന്ന പടിഞ്ഞാറ്റേലയിൽ ഇന്ന് നെൽക്കൃഷി ഇല്ലെന്നുതന്നെ പറയാം. ഏലായിലെ കുറച്ച് സ്ഥലത്ത് കരക്കൃഷി ചെയ്തിരുന്നെങ്കിലും കാട്ടുപന്നിശല്യത്താൽ കർഷകർ പൊറുതിമുട്ടിയതിനെത്തുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |